യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
Wednesday, April 24, 2024 10:36 PM IST
ലക്നോ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു.
എസ്പിയുടെ ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക. കനൗജില്‍ സ്ഥാനാർഥിയായി തേജ് പ്രതാപ് യാദവിനെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചശേഷമാണ് അപ്രതീക്ഷിതമായ മാറ്റം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും. കനൗജില്‍ 2019 ല്‍ 12,000 വോട്ടിന് ബിജെപി വിജയിച്ചിരിക്കെയാണ് മണ്ഡലം പിടിക്കാൻ അഖിലേഷ് തന്നെ ഇറങ്ങുന്നത്.