മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി കു​ഴ​ഞ്ഞു​വീ​ണു. യ​വ​ത്മാ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജ​ശ്രീ പാ​ട്ടീ​ലി​നു വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഗ​ഡ്ക​രി കു​ഴ​ഞ്ഞു​വീ​ണ​ത്.

മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം ന​യി​ക്കു​ന്ന ശി​വ​സേ​ന അം​ഗ​മാ​ണു രാ​ജ​ശ്രീ. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​ഡ്ക​രി കു​ഴ​ഞ്ഞു​വീ​ണ​ത്.

സ്റ്റേ​ജി​ലു​ണ്ടാ​യ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ താ​ങ്ങി​യെ​ടു​ക്കു​ക​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.