കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വീ​ണ്ടും അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. ‘രാ​ഷ്ട്രീ​യ പാ​ൽ​ക്കു​പ്പി’ എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അൻവർ അ​ധി​ക്ഷേ​പി​ച്ച​ത്.

ഗ​തി​കെ​ട്ട കോ​ൺ​ഗ്ര​സു​കാ​ർ​ക്കും ബോ​ധ​മി​ല്ലാ​ത്ത ലീ​ഗു​കാ​ർ​ക്കും ഒ​ഴി​കെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌ രാ​ഹു​ലി​ന്‍റെ രാ​ഷ്ട്രീ​യ ബോ​ധ​ത്തെക്കുറി​ച്ച്‌ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടെ​ന്നും അ​ൻ​വ​ർ പോ​സ്റ്റി​ൽ കു​റി​ച്ചു.

പി.​വി. അ​ൻ​വ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ഈ ​നാ​ട്ടി​ലെ ഗ​തി​കെ​ട്ട കോ​ൺ​ഗ്ര​സു​കാ​ർ​ക്കും ബോ​ധ​മി​ല്ലാ​ത്ത കു​റ​ച്ച്‌ ലീ​ഗു​കാ​ർ​ക്കും ഒ​ഴി​കെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌ പോ​ലും ഇ​യാ​ളു​ടെ​യൊ​ക്കെ രാ​ഷ്ട്രീ​യ​ബോ​ധ​ത്തെക്കുറി​ച്ച്‌ കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്‌. താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽനി​ന്ന് വി​ളി​പ്പാ​ട​ക​ലെ രാ​ജ്യ​ത്തെ സം​ഘപ​രി​വാ​ർ ഭ​ര​ണ​കൂ​ട​ത്തെ പി​ടി​ച്ചുകു​ലു​ക്കിയ ക​ർ​ഷ​ക​സ​മ​രം മു​ന്നേ​റു​മ്പോ​ൾ, അ​വി​ടെ ഒ​ന്ന് തി​രി​ഞ്ഞ്‌ നോ​ക്കാ​തെ നേ​രേ പ​ട്ടാ​യ​യ്ക്ക്‌ വ​ച്ച്‌ പി​ടി​ച്ചി​ട്ട്‌, എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ൾ തി​രി​ച്ചെ​ത്തി വ​യ​നാ​ട്ടി​ൽ വ​ന്ന് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി​യ രാ​ഷ്ട്രീ​യ കോ​മാ​ളി​ത്ത​ര​ത്തി​നെ അ​ങ്ങ​നെ ത​ന്നെ​യേ കാ​ണു​ന്നു​ള്ളൂ. "രാ​ഷ്ട്രീ​യ പാ​ൽ​ക്കു​പ്പി" പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ പറഞ്ഞിരുന്നു. രാ​ഹു​ലി​നെ​തി​രാ​യ അ​ൻ​വ​റി‍​ന്‍റെ ഈ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ്ത​ത്. പ​റ​യു​മ്പോ​ൾ തി​രി​ച്ചു​കി​ട്ടു​മെ​ന്ന് രാ​ഹു​ൽ ഓ​ർ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ തി​രി​ച്ചു​കി​ട്ടാ​തി​രി​ക്കാ​ൻ ത​ക്ക നേ​താ​വ​ല്ല രാ​ഹു​ൽ എ​ന്നും പി​ണ​റാ​യി പ​രി​ഹ​സി​ച്ചി​രു​ന്നു.

അ​ൻ​വ​റിനെതിരേ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.