ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Wednesday, April 24, 2024 4:04 PM IST
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ വ്യാഴാഴ്ച സർവീസ് നടത്തും.
06549 നമ്പർ ട്രെയിൻ ഉച്ചകഴിഞ്ഞ് 3.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. 26ന് രാവിലെ ഏഴിന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട് ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.