തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ത​ർ​ക്കം. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ശേ​ഷ​മെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ടാ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കി​ട്ട് നാ​ലു​വ​രെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ത​യാ​റാ​ണ്. എ​ന്നാ​ൽ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞു​ള്ള സേ​വ​നം സാ​ധ്യ​മ​ല്ലെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട്.

ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​വുമാ​യെ​ത്തി​യ ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ത​ർ​ക്കമു​ണ്ടാ​യ​ത്.