കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
Wednesday, April 24, 2024 2:07 AM IST
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പില്‍ നല്ല പ്രചാരണമാണ്.
കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എല്‍ഡിഎഫ് ഇപ്പോള്‍ ആയുധം ആക്കുന്നു. വര്‍ഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്റെ ലക്ഷണമാണതെന്നും അദേഹം പറഞ്ഞു.