താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
Wednesday, April 24, 2024 1:00 AM IST
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിൽപ്പനക്ക് വച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് അഞ്ചോടെ മൃതദേഹം ആദ്യം കണ്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.