ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Wednesday, April 24, 2024 12:33 AM IST
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു.
ലെബനന്റെ തെക്ക് ഭാഗത്ത് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രായേലും പതിവായി വെടിയുതിർക്കുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് പ്രാദേശിക രക്ഷാപ്രവർത്തകരും ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു.
50നോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും 12 വയസു ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവം ലെബനൻ നാഷണൽ ന്യൂസ് ഏജൻസിയും (എൻഎൻഎ) സ്ഥിരീകരിച്ചു.