സൂര്യതാപമേറ്റ് വയോധികന് ദാരുണാന്ത്യം
Tuesday, April 23, 2024 6:33 PM IST
പാലക്കാട്: സൂര്യതാപമേറ്റ് വയോധികൻ മരിച്ചു. പാലക്കാട് കുത്തനൂരിൽ പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് വീടിന് സമീപത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ ഹരിദാസനെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടന്നപ്പോഴാണ് ഹരിദാസിന് സൂര്യതാപമേറ്റതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.