കോട്ടയത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം
Tuesday, April 23, 2024 3:53 PM IST
കോട്ടയം: ചുങ്കത്ത് മീനച്ചിലാറ്റിൽ പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിലൂടെ ഒഴുകിയെത്തിയതാണ് മൃതദേഹമെന്നാണ് കരുതുന്നത്. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്.
ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് കോട്ടയത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.