കെ.സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍
Tuesday, April 23, 2024 2:37 PM IST
കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍. വി.കെ. മനോജ് കുമാറാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കണ്ണൂര്‍ കക്കാട് സ്വദേശിയായ അദ്ദേഹം 2009 മുതല്‍ 2014 വരെ സുധാകരന്റെ പിഎ ആയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു മനോജിന്റെ പ്രവര്‍ത്തനം.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി. രഘുനാഥിൽ നിന്നാണ് മനോജ് ബിജെപി അംഗത്വം സ്വീകരിച്ചത്. എംപി എന്ന നിലയില്‍ സുധാകരന് പൂര്‍ണ പരാജയമാണെന്ന് മനോജ് വിമര്‍ശിച്ചു.