ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്ശം: ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്
Tuesday, April 23, 2024 12:37 PM IST
കണ്ണൂര്: വടകരയിലെ യുഡിഎഫ് സ്ഥാനാര്ഥി ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്ശത്തില് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷിനെതിരേ കേസെടുത്തു. പേരാമ്പ്ര പോലീസാണ് കേസെടുത്തത്.
വര്ഗീയ പ്രാരണം നടത്തിയെന്ന യൂത്ത് ലീഗ് പ്രവര്ത്തകരുടെ പരാതിയിലാണ് നടപടി. ഒരു സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില് വര്ഗീയ പരാമര്ശം നടത്തിയെന്ന് എഫ്ഐആറില് പറയുന്നു.
സാമൂഹികമാധ്യമങ്ങളില് പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. മുസ്ലീം ലീഗിലെ ചില പ്രത്യേക സൂക്കേടുള്ള ചെറുപ്പക്കാർക്ക് ആർമാദിക്കാൻ പറ്റിയ ഒരു പേരുകാരൻ വടകരയില് സ്ഥാനാര്ഥിയായി എന്നായിരുന്നു വിവാദ പരാമര്ശം.