ന്യൂ​ഡ​ല്‍­​ഹി: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗ­​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ​ഷ​ന്‍. മോ​ദി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ൻ ബ​ന്‍​സ്വാ​ര ജി​ല്ലാ ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ക­​മ്മീ­​ഷ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­.

മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം എ​ഴു​തി ന​ല്‍­​ക​ണം. പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന്യൂ​സ് പേ​പ്പ​ര്‍, ചാ​ന​ല്‍ ക്ലി​പ്പു​ക​ൾ എന്നിവ ഇന്ന് തന്നെ ഹാ​ജ​രാ­​ക്ക­​ണ­​മെ​ന്നും ക­​മ്മീ​ഷ­​ന്‍റെ നി​ര്‍­​ദേ­​ശ­​ത്തി​ല്‍ പ­​റ­​യു​ന്നു.

രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് മോ​ദി വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌­​ലിം​ക​ള്‍​ക്ക് വീ​തി​ച്ച് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും, അ​തി​ന് നി​ങ്ങ​ള്‍ ത​യാ​റാ​ണോ എ​ന്നു​മാ​ണ് മോ​ദി പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ച​ത്.

അ​മ്മ​മാ​രു​ടെ​യും,സ​ഹോ​ദ​രി​മാ​രു​ടെ​യും സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി അ​ത് മു​സ്‌­​ലിം​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്നും മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.