പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പ് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തു
Tuesday, April 23, 2024 6:46 AM IST
ലക്നോ: ഉത്തർപ്രദേശിലെ മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ മകന്റെ പക്കൽ നിന്നും സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുത്തു. സിദ്ധാർഥ് സിംഗിൽ നിന്നും ഒരു പെയിന്റ് കമ്പനിയുടെ ഡീലർഷിപ്പ് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
സിദ്ധാർഥ് സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വിജയ് നരേൻ മിശ്ര പറഞ്ഞു.
ഐപിസി സെക്ഷൻ 417 (വഞ്ചന), 420, 465 (വ്യാജരേഖ ചമയ്ക്കൽ), 468, 471 (വ്യാജരേഖ ചമയ്ക്കൽ), ഐടി നിയമത്തിലെ 66 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.