രജൗരിയിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Tuesday, April 23, 2024 12:51 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ നാട്ടുകാരനായ ഒരാൾ കൊല്ലപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്.
മോസ്കിൽ നിന്ന് പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയ മുഹമ്മദ് റസാഖിനു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ട മുഹമ്മദ് റസാഖിന്റെ സഹോദരൻ സൈനികനാണ്. മുഹമ്മദ് റസാഖിനെ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയതെന്ന് സൂചനയുണ്ട്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചിൽ തുടങ്ങി. കാഷ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മേയ് ഏഴിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം.