ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗരിയി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് റ​സാ​ഖാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മോ​സ്കി​ൽ നി​ന്ന് പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ മു​ഹ​മ്മ​ദ് റ​സാ​ഖി​നു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് റ​സാ​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ സൈ​നി​ക​നാ​ണ്. മു​ഹ​മ്മ​ദ് റ​സാ​ഖി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ഭീ​ക​ര​ർ എ​ത്തി​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഭീ​ക​ര​ര്‍​ക്കാ​യി സൈ​ന്യം തെ​ര​ച്ചി​ൽ തു​ട​ങ്ങി. കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് മ​ണ്ഡ​ല​ത്തി​ൽ മേ​യ് ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം.