സി​പി​എ​മ്മി​ന്‍റെ പ​ത്തു ശ​ത​മാ​നം വോ​ട്ട് മ​റി​യും: ചെ​റി​യാ​ൻ ഫി​ലി​പ്പ്
സി​പി​എ​മ്മി​ന്‍റെ പ​ത്തു ശ​ത​മാ​നം വോ​ട്ട് മ​റി​യും: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Monday, April 22, 2024 7:59 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി, പി​ഡി​പി എ​ന്നീ വ​ർ​ഗീ​യ ക​ക്ഷി​ക​ളോ​ടു​ള്ള സി​പി​എം മ​മ​താ​ബ​ന്ധ​ത്തി​ൽ ദുഃ​ഖി​ത​രാ​യ മ​തേ​ത​ര​വാ​ദി​ക​ളാ​യ പ​ത്തു ശ​ത​മാ​ന​ത്തി​ല​ധി​കം സി​പി​എം അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട് കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും അ​നു​കൂ​ല​മാ​യി മ​റി​യു​മെ​ന്ന് കെ​പി​സി​സി മാ​ധ്യ​മ സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​ക​ളെ ഒ​രേ സ​മ​യം പ്രീ​ണി​പ്പി​ക്കു​ന്ന ദ്വി​മു​ഖ അ​ട​വു​ന​യ​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​യാ​ണ് സി​പി​എം വോ​ട്ടിം​ഗ് അ​ടി​ത്ത​റ​യി​ൽ വ​ൻ വി​ള്ള​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള സി​പി​എം ത​ന്ത്രം പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.


എ​ല്ലാ ജാ​തി, മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​നീ​തി എ​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നോ​ടാ​ണ് ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ർ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.
Related News
<