കേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും: സീതാറാം യെച്ചൂരി
Monday, April 22, 2024 7:50 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇടതു മുന്നണിക്ക് 18 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും 2004-ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. രാഹുൽ-പിണറായി വാക്പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി പരിഹസിച്ചു.