പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
Monday, April 22, 2024 7:09 PM IST
കോഴിക്കോട്: വീട്ടിൽ വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
മേയാനായി വിട്ട പോത്തിനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു ഹസൈനാരെ പോത്ത് ആക്രമിച്ചത്.
ഹസൈനാരെ പോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.