ഹമാസ് ആക്രമണം: ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി രാജിവച്ചു
Monday, April 22, 2024 5:25 PM IST
ടെൽ അവീവ്: ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ അഹരോണ്‍ ഹലിവ രാജിവച്ചു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി.
രാജി സൈനിക മേധാവി അംഗീകരിച്ചെന്നും ഹലിവയുടെ സേവനത്തിന് അദ്ദേഹം നന്ദി അറിയിച്ചതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തന്റെ ഇന്റലിജൻസ് വിഭാഗത്തിനു തങ്ങളുടെ ചുമതല നിറവേറ്റാൻ സാധിച്ചില്ലെന്നും അന്നു മുതൽ ആ കറുത്ത ദിനം എന്നോടൊപ്പം കൊണ്ടുനടക്കുകയാണെന്നും രാജി കത്തിൽ ഹലിവ പറയുന്നു.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തെ തുടർന്ന് സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന വ്യക്തിത്വമാണ് ഹലിവ. ഹമാസ് ആക്രമണത്തിൽ 1,170 പേരാണ് കൊല്ലപ്പെട്ടത്.