ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി; ബിഎല്‍ഒയ്ക്ക് സസ്പെൻഷൻ
Sunday, April 21, 2024 11:28 PM IST
കാസര്‍ഗോഡ്: ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ നടപടിയുമായി കാസർഗോഡ് ജില്ലാ കളക്ടർ.
മരിച്ചവര്‍ക്ക് പകരം ജീവിച്ചിരിക്കുന്ന 14 പേരെയാണ് കാസർഗോഡ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
സംഭവത്തിൽ വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്പെന്റ് ചെയ്തു.