വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്നുപേർക്ക് പരിക്ക്
Sunday, April 21, 2024 10:52 PM IST
വയനാട്: വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറിയത് പരിഭ്രാന്തി പരത്തി. കൽപ്പറ്റ പെരുന്തട്ടയിൽ പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് ഇന്ന് വൈകുന്നേരം നാലരയോടെ കാട്ടുപന്നി ഓടിക്കയറിയത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദിനും ഭാര്യ സുഹറ, ഇവരുടെ വീട്ടിലുണ്ടായിരുന്ന അനസ് എന്ന കുട്ടിക്കും പരിക്കേറ്റു. മൂവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടുകാർ ബഹളംവച്ചതോടെ കാട്ടുപന്നി ഓടിമറഞ്ഞു. തോട്ടം മേഖലയായ പെരുന്തട്ടയിൽ കാട്ടുമൃഗങ്ങളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.