മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്
Sunday, April 21, 2024 10:27 PM IST
ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ പോലീസ് കേസെടുത്തു.
രാമനവമി ഘോഷയാത്രയ്ക്കിടെ മോസ്ക്കിനു നേരെ അമ്പെയ്യുന്ന തരത്തിൽ മാധവി ലത ആംഗ്യം കാണിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കേസെടുത്തത്.
മോസ്ക്കിനു നേരെ സാങ്കൽപ്പികമായി അമ്പെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ മാധവി ലത സമുഹമാധ്യമത്തിലൂടെ മാപ്പപേക്ഷ നടത്തിയിരുന്നു.