കെ.കെ.ശൈലജയ്ക്കെതിരെ സൈബര്‍ അധിക്ഷേപം; യൂത്ത്ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
Sunday, April 21, 2024 6:09 PM IST
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വീണ്ടും കേസെടുത്ത് പോലീസ്.
കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യൂത്ത്ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിനെതിരെയാണ് പോലീസ് കേസെടുത്തത്.
ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചെന്ന കേസിൽ നേരത്തേ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ്, മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യത്തിൽ വിട്ടിരുന്നു.
അതേസമയം സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ അധാര്‍മികമായ ഇടപെടലുകളുണ്ടായെന്നും തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും തെളിവുകളുണ്ടെന്നും ശൈലജ പറഞ്ഞു.