അഴിമതിയില്‍ ബിഹാറിലെ രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് പിണറായി സര്‍ക്കാർ: പ്രധാനമന്ത്രി
Sunday, April 21, 2024 9:27 AM IST
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, കുടുംബവാഴ്ച എന്നീ കാര്യങ്ങളില്‍ ബിഹാറിലെ രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് പിണറായി സര്‍ക്കാരിന്റെ അവസ്ഥയെന്ന് മോദി പ്രതികരിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തേ കുടുംബവാഴ്ച, അഴിമതി ആരോപണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ കേള്‍ക്കാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കുടുംബവാഴ്ചയിലും അഴിമതിയിലും ആണ്ടുപോയി.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് താന്‍ നേരത്തേ പറഞ്ഞതാണ്. പിണറായിക്കെതിരായ ആരോപണങ്ങളില്‍ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം ശരിയല്ല. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണമുണ്ടാകുമെന്നും മോദി കൂട്ടിച്ചേർത്തു.
.