പ​ഞ്ചാ​ബി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി കൊ​ന്നു
പ​ഞ്ചാ​ബി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി കൊ​ന്നു
Sunday, April 21, 2024 7:41 AM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന 23കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​മൃ​ത്സ​റി​ന​ടു​ത്തു​ള്ള ബു​ലെ​ദ് നം​ഗ​ൽ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വ​ർ ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ പി​ങ്കി​യെ ഭ​ർ​ത്താ​വ് സു​ഖ്ദേ​വ് ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ (NCW) പ​ഞ്ചാ​ബ് പോ​ലീ​സി​നോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന സു​ഖ്‌​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<