തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് പി​റ​ന്നാ​ൾ പാ​ർ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് പേ​ർ​ക്ക് കു​ത്തേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ക​ഴ​ക്കൂ​ട്ട​ത്തെ ബാ​റി​ൽ​വ​ച്ചാ​യി​രു​ന്നു അ​ക്ര​മം.

സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​തു​ക്കു​റി​ച്ച് ക​ഠി​നം​കു​ളം മ​ണ​ക്കാ​ട്ടി​ല്‍ ഷ​മീം (34), പു​തു​ക്കു​റി​ച്ചി ചെ​മ്പു​ലി​പ്പാ​ട് ജി​നോ (36), ക​ല്ല​മ്പ​ലം ഞാ​റ​യി​ൽ കോ​ളം ക​രി​മ്പു​വി​ള വീ​ട്ടി​ല്‍ അ​ന​സ് (22) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​ത്തേ​റ്റ ഷാ​ലു, സൂ​ര​ജ് എ​ന്നി​വു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​രു​വ​രെ​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. മ​റ്റു ര​ണ്ടു പേ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മ​ദ്യ​ല​ഹി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണോ സം​ഘ​ര്‍​ഷ​ത്തിൽ കാലാശിച്ചതെന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.