പിറന്നാൾ പാർട്ടിക്കിടെ സംഘർഷം: നാല് പേർക്ക് കുത്തേറ്റു
Sunday, April 21, 2024 6:52 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി കഴക്കൂട്ടത്തെ ബാറിൽവച്ചായിരുന്നു അക്രമം.
സംഭവത്തിൽ മൂന്നു പേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കുത്തേറ്റ ഷാലു, സൂരജ് എന്നിവുടെ നില ഗുരുതരമാണ്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിൽ കാലാശിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.