യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി
യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി
Sunday, April 21, 2024 2:45 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പി​പാ​ർ​പൂ​രി​ന​ടു​ത്തു​ള്ള വ​ന​ത്തി​ൽ നി​ന്ന് 14 കാ​ര​നാ​യ പ്ര​ഖ​ർ ഗു​പ്ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ൽ പ്ര​ഖ​ർ ഗു​പ്ത​യും 15കാ​ര​നാ​യ സു​ഹൃ​ത്തും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യി​ന്മേ​ൽ രാം​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​മേ​ഠി പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) അ​നൂ​പ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.


പ്ര​തി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പ്ര​ഖ​ർ ഗു​പ്ത​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<