കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത് വികസനവും ബഹുസ്വരതയും: പ്രിയങ്ക ഗാന്ധി
Saturday, April 20, 2024 10:56 PM IST
തിരുവനന്തപുരം: ബിജെപി രാജ്യം മുഴുവൻ വെറുപ്പും വിഭാഗിയതയും പരത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രശനങ്ങൾ പരിഹരിക്കുന്നതുമായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂരിനൊപ്പം തിരുവനന്തപുരത്ത് റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വലിയതുറയിൽ ആരംഭിച്ച് പൂന്തുറയിൽ സമാപിച്ച റോഡ്ഷോയിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിൻസന്റ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.