കാത്തിരിക്കണം; ഇലോണ്‍ മസ്കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി
Saturday, April 20, 2024 11:04 AM IST
ന്യൂഡല്‍ഹി: ടെസ്ല സിഇഒ ഇലോണ്‍ മസ്കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. നേരത്തെ ഈ മാസം 21, 22 തീയതികളില്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും ടെസ്ലയുടെ വൈദ്യുത കാര്‍ നിക്ഷേപത്തില്‍ പ്രഖ്യാപനം നടത്താനുമായിരുന്നു മസ്കിന്റെ തീരുമാനം.
മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഈ മാസം 10ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പുതുക്കിയ തീയതിയോ യാത്ര മാറ്റിവച്ചതിന്റെ കാരണങ്ങളോ മസ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
എന്നാല്‍ ടെസ്ലയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക കോണ്‍ഫറന്‍സ് 23ന് അമേരിക്കയില്‍ നടക്കുന്നതിനാലാകാം യാത്ര മാറ്റിവച്ചതെന്നാണ് സൂചന. മസ്കിന്റെ വരവ് റദ്ദാക്കിയത് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് നിരാശയായി മാറിയിരിക്കുകയാണ്.