ഇം­​ഫാ​ല്‍: മ­​ണി­​പ്പു­​രി​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​നി­​ടെ­​യു​ണ്ടാ­​യ വെ­​ടി­​വ­​യ്­​പ്പി​ല്‍ മൂ­​ന്ന് പേ​ര്‍ അ­​റ­​സ്റ്റി​ല്‍. ഇം­​ഫാ​ല്‍ ഈ­​സ്റ്റി­​ലെ പോ­​ളിം­​ഗ് സ്റ്റേ​ഷ­​ന് സ­​മീ­​പ­​മു​ണ്ടാ­​യ വെ­​ടി­​വ­​യ്­​പ്പി­​ലാ­​ണ് അ­​റ­​സ്റ്റ്.

പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ എ­​ത്തി വെ­​ടി­​വ­​യ്­​പ്പ് ന­​ട​ത്തി­​യ ശേ­​ഷം ഇ​വ​ര്‍ വോ­​ട്ടിം­​ഗ് യ­​ന്ത്ര­​ങ്ങ​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍­​ത്തി­​രു­​ന്നു. പി­​ന്നീ​ട് കാ­​റി​ല്‍ ര­​ക്ഷ­​പ്പെ­​ട്ട ഇ​വ​രെ അ­​ഞ്ച് കി­​ലോ­​മീ­​റ്റ​ര്‍ മാ​ത്രം ദൂ­​ര­​ത്തു­​നി­​ന്നാ­​ണ് പോ­​ലീ­​സ് പി­​ടി­​കൂ­​ടി­​യ​ത്.

നി­​ര​വ­​ധി തോ­​ക്കു​കളും വെ­​ടി­​ക്കോ­​പ്പു­​ക​ളും ഇ­​വ­​രി​ല്‍­​നി­​ന്ന് പി­​ടി­​ച്ചെ­​ടു­​ത്തി­​ട്ടു​ണ്ട്. വോട്ടെടുപ്പിനിടെ മ­​ണി­​പ്പു­​രി​ല്‍ ര­​ണ്ടി­​ട­​ത്താ­​ണ് വെ­​ടി­​വ­​യ്­​പ്പു­​ണ്ടാ­​യ​ത്. തീ­​വ്ര മേ­​യ്‌­​തേ­​യി വി­​ഭാ­​ഗ​മാ­​യ അ­​രം­​ബാ­​യ് തെം​ഗോ​ല്‍ ആ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് വി­​വ​രം.