ഭു​വ​നേ​ശ്വ​ർ: നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ എ​ഫ്സി​യോ​ടു തോ​റ്റ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്‍ സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഒ​ഡീ​ഷ എ​ഫ്സി മ​ഞ്ഞ​പ്പ​ട​യെ മു​ട്ടു​കു​ത്തി​ച്ച​ത്. ലീ​ഡ് എ​ടു​ത്ത​ശേ​ഷ​മാ​ണ് കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും 1 -1 സ​മ​നി​ല പാ​ലി​ച്ച മ​ത്സ​ര​ത്തി​ല്‍ എ​ക്സ്ട്രാ ടൈ​മി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ ഒ​ഡീ​ഷ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ന്‍ ലൂ​ണ​ക്കും ബ്ലാ​സ്റ്റേ​ഴ്സി​നെ തോ​ല്‍​വി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി​ല്ല.

67-ാം മി​നി​റ്റി​ൽ ഫെ​ഡോ​ർ സി​ര്‍​നി​ച്ചി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നി​ലെ​ത്തി. 87-ാം മി​നി​റ്റ് വ​രെ ലീ​ഡ് നി​ല​നി​ര്‍​ത്തി​യെ​ങ്കി​ലും ഡി​യാ​ഗോ മൗ​റീ​ഷ്യ​യു​ടെ ഗോ​ളി​ല്‍ ഒ​ഡീ​ഷ സ​മ​നി​ല പി​ടി​ച്ചു.

98-ാം മി​നി​റ്റി​ല്‍ ഐ​സ​ക് റാ​ൽ​ട്ടെ​യു​ടെ കാ​ലി​ൽ നി​ന്ന് പാ​ഞ്ഞ ഷോ​ട്ട് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ​തോ​ടെ ഒ​ഡീ​ഷ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു. സെ​മി​യി​ൽ മോ​ഹ​ന്‍ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സാ​ണ് ഒ​ഡീ​ഷ​യു​ടെ എ​തി​രാ​ളി​ക​ൾ.