ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി
Friday, April 19, 2024 4:39 PM IST
ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ ഫിലിപ്പൈൻസിന് കൈമാറി. 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായിട്ടാണ് ആയുധ കൈമാറ്റം.
മിസൈലുകൾക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.
ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് ആയുധങ്ങൾ കൈമാറിയത്.
ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറിയത്.