തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; സിആര്‍പിഎഫ് ജവാന് പരിക്ക്
Friday, April 19, 2024 1:07 PM IST
റായ്പുര്‍: ഛത്തീസ്ഡിലെ ബിജാപ്പൂരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
സിആര്‍പിഎഫിന്റെ 196-ാം ബറ്റാലിയനിലെ ജവാനാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ചികിത്സ നല്കി.
ഉസൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം.
നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂര്‍ ഉള്‍പ്പെടുന്നത്. വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.