ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​യ്യാ​മ്പ​ലം സ്വ​ദേ​ശി കെ. ‌​അ​ബ്ദു​ള്‍ ബാ​സി​ത് ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണൂ​ര്‍ ടൗ​ണി​ലെ താ​ണ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൾ ബാ​സി​തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ സ്കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.