നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
Friday, April 19, 2024 11:03 AM IST
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പയ്യാമ്പലം സ്വദേശി കെ. അബ്ദുള്‍ ബാസിത് ആണ് മരിച്ചത്.
കണ്ണൂര്‍ ടൗണിലെ താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ബാസിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.