ന്യൂ​ഡ​ൽ​ഹി: ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​തി​നെ​ട്ടാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്- 2, ആ​സാം- 5 , ബി​ഹാ​ർ- 4, ഛത്തീ​സ്ഗ​ഡ്- 1, ല​ക്ഷ​ദ്വീ​പ്- 1, മ​ധ്യ​പ്ര​ദേ​ശ്- 6, മ​ഹാ​രാ​ഷ്‌​ട്ര-5, മേ​ഘാ​ല​യ- 2, മി​സോ​റം- 1, നാ​ഗാ​ലാ​ൻ​ഡ്- 1, പു​തു​ച്ചേ​രി- 1, രാ​ജ​സ്ഥാ​ൻ- 12, സി​ക്കിം-1 , ത​മി​ഴ്നാ​ട്- 39, ത്രി​പു​ര-1, ഉ​ത്ത​ർ​പ്ര​ദേ​ശ്-5, പ​ശ്ചി​മ​ബം​ഗാ​ൾ- 3 എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് ശ​ക്തി​കേ​ന്ദ്ര മ​ണ്ഡ​ല​മാ​യ ബ​സ്ത​റി​ൽ ഇ​ന്നു ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞേ​ക്കു​മെ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​ർ​ക്കു​ണ്ട്. ക​ഴി​ഞ്ഞ 16നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 29 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​വും അ​ധി​കൃ​ത​ർ ഗൗ​ര‌​വ​മാ​യി കാ​ണു​ന്നു.

പ​തി​നാ​യി​ര​ത്തോ​ളം സു​ര​ക്ഷാ ഭ​ട​ന്മാ​രെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.