തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ തൃ​ശൂ​ർ പൂ​ര​ത്തി​ന് നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റും.

പൂ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് പാ​സാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​മ​ച​ന്ദ്ര​നെ പ​രി​ശോ​ധി​ച്ചാ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്.