ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
Thursday, April 18, 2024 9:56 PM IST
ന്യൂഡൽഹി: വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോർഡിന്റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം.
കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച അമാനത്തുള്ള ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
ഏപ്രില്‍ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അമാനുത്തുള്ള ഖാന്റെ വിശദീകരണം.
ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ എന്നിവരെ ഇഡി അറസ്റ്റ് ചെയിതിരുന്നു. ഇതിനു പിന്നാലെയാണ് വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി എംഎൽഎ അറസ്റ്റിലാകുന്നത്.