ബന്ധുവീട്ടില്‍ എത്തിയ സഹോദരിമാര്‍ മുങ്ങിമരിച്ചു
Thursday, April 18, 2024 7:16 PM IST
മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു.
വേങ്ങര വെട്ടുതോട് സ്വദേശിനി അജ്മല (21), സഹോദരി ബുഷ്റ (27) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
ഒഴുക്കില്‍പ്പെട്ട ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.