തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി പു​ഴ​ക്ക​ര​യി​ൽ മു​ത​ല​ക്കു​ഞ്ഞി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.‌‌‌ തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ പ​തി​ന​ഞ്ചാം ബ്ലോ​ക്കി​ലാ​ണ് ച​ത്ത​നി​ല​യി​ൽ മു​ത​ല​ക്കു​ഞ്ഞി​നെ​യും ഇ​തി​നു സ​മീ​പ​ത്താ​യി മു​ത​ല​യു​ടെ മു​ട്ട​യും ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണി​പ്പോ​ള്‍ മു​ത​ല​ക്കു​ഞ്ഞി​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. ​മു​ട്ട സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.