എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
Thursday, April 18, 2024 3:18 PM IST
കൊല്ലം: എറണാകുളം-പാറ്റ്ന റൂട്ടിൽ വെള്ളിയാഴ്ചമുതൽ അൺ റിസർവ്ഡ് സമ്മർ സ്പെഷൽ ട്രെയിൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇരു ദിശകളിലുമായി 22 സർവീസുകൾ ഉണ്ടാകും.
06085 എറണാകുളം-പാറ്റ്ന സർവീസ് വെള്ളിയാഴ്ച, 26, മേയ് മൂന്ന്, 10, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 എന്നീ തീയതികളിൽ രാത്രി 11 - ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 3.30 ന് പാറ്റ്നയിൽ എത്തും.
06086 പാറ്റ്ന-എറണാകുളം സർവീസ് 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന്, 10, 17, 24, ജൂലൈ ഒന്ന് തീയതികളിൽ രാത്രി 11.45 ന് പാറ്റ്നയിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസം ദിവസം രാത്രി 8.30 ന് എറണാകുളത്ത് എത്തും.
22 ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും അംഗപരിമിതർക്കായി രണ്ട് ജനറൽ കോച്ചുകളും ഉണ്ടാകും. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.