മഹാരാഷ്ട്രയിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു
Thursday, April 18, 2024 1:28 AM IST
മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. പൂനെയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാവ്തെ മഹാകൽ തഹസിൽ വിജാപൂർ-ഗുഹാഘർ റോഡിൽ ജംബുൽവാഡിക്ക് സമീപമാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കർണാടകയിലെ ബാഗൽകോട്ടിൽ നിന്ന് സാംഗ്ലി ജില്ലയിലെ സവാർഡേയിലേക്ക് പോകുകയായിരുന്ന സംഘമാണ് മരിച്ചത്.