വാഹനാപകടം; കോളജ് വിദ്യാർഥി കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്
Wednesday, April 17, 2024 6:18 AM IST
ഗുരുഗ്രാം: ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിൽ ഫ്ലൈഓവർ ഡിവൈഡറിൽ ഇടിച്ച കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് കോളജ് വിദ്യാർഥി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
ഗുരുഗ്രാം സെക്ടർ 17 സ്വദേശിയായ ഗുലേരിയ(22) ആണ് മരിച്ചത്. കമൽ സെഹ്രാവത് (23), നമൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്തോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോയ മൂവർ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ ഝാർസ ചൗക്കിലെ ഫ്ളൈ ഓവറിൽ എത്തിയയുടൻ ഡ്രൈവർ സീറ്റിലിരുന്ന റിഷഭ് ഗുലേരിയയ്ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഫ്ലൈ ഓവറിന്റെ നാലടി ഉയരമുള്ള ഡിവൈഡറിന് മുകളിലൂടെ ഉയർന്നുപൊങ്ങിയ കാർ 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
സോഹ്ന റോഡിൽ സ്ഥിതി ചെയ്യുന്ന കെആർ മംഗളം സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ഗുലേരിയ. സെഹ്രാവത്ത് അമിറ്റി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിയാണ്. നമനും കോളജ് വിദ്യാർഥിയാണ്.
ഗുലേരിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.