മാസപ്പടി കേസ്; കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ്
Tuesday, April 16, 2024 11:31 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കമ്പനികാര്യ മന്ത്രാലയത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അ യച്ചു.
സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ് ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജിയിലാണ് നടപടി.
കമ്പനികാര്യ മന്ത്രാലയത്തിന് പുറമെ എസ്എഫ്ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റീസ് നവീൻ ചൗള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാസപ്പടി ഇടപാട് ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.