ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി വ്യാ​ജ പ​ര​സ്യ​ക്കേ​സി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി മാ​പ്പ് പ​റ​ഞ്ഞ് ബാ​ബാ രാം​ദേ​വും ആ​ചാ​ര്യ ബാ​ല്‍​കൃ​ഷ്ണ​നും.​കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ ഇ​രു​വ​രും ഇ​ന്ന് നേ​രി​ട്ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി.

തെ​റ്റ് പ​റ്റി​യെ​ന്നും ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ബാ​ബാ രാം​ദേ​വ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ഇ​രു​വ​രോ​ടും ഇ​ന്ന് നേ​രി​ട്ടാ​ണ് ജ​ഡ്ജി​മാ​ർ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. കോ​ട​തി നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി​ട്ടും ഇ​ത് ലം​ഘി​ച്ച​ത് എ​ന്തി​നാ​ണ് ഇ​രു​വ​രോ​ടും ജ​ഡ്ജി​മാ​ർ ചോ​ദി​ച്ചു.

ഗ​വേ​ഷ​ണം ന​ട​ത്തി​യാ​ണ് മ​രു​ന്നു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് രം​ദേ​വ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ജ​യി​ല​ട​ക്കാ​ൻ കോ​ട​തി​ക​ള്‍​ക്ക് ആ​കു​മെ​ന്നും ജ​ഡ്ജി​മാ​ർ മു​ന്നി​റി​യി​പ്പ് ന​ല്‍​കി. ഒ​ന്നും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് രാം​ദേ​വ് മാ​പ്പ് പ​റ​ഞ്ഞ​ത്.

നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ല്ലാ​വ​രും ഒ​രു​പോ​ലെ എ​ന്ന് കോ​ട​തി പ്ര​തി​ക​രി​ച്ചു. കേ​സ് 23ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. അ​ന്ന് ഇ​രു​വ​രും വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.