ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
Tuesday, April 16, 2024 9:22 AM IST
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ 10 പേര് വിദ്യാര്‍ഥികളാണ്.
ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.
മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ വിവിധ ഗവര്‍ണറേറ്റുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.