അമേഠിയിലും റായ്ബെറേലിയിലും സ്ഥാനാർഥികളെ നിർത്തും: ബിഎസ്പി
Tuesday, April 16, 2024 4:34 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും ശക്തരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ബിഎസ്പി നേതാവ് ഖന്‍ശ്യാം കര്‍വർ. സോണിയ ഗാന്ധി പിന്മാറിയ റായ്ബെറേലിയിൽ പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിഎസ്പിയുടെ പ്രഖ്യാപനം.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രണ്ടാമതെത്തിയ ബിഎസ്പി 2014ല്‍ അരലക്ഷത്തിലധികം വോട്ടുകള്‍ അമേഠിയില്‍ നേടിയിരുന്നു. 2019ല്‍ ബിഎസ്പി ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. റായ്ബെറേലിയിലും 2009ല്‍ ബിഎസ്പി രണ്ടാമതെത്തിയിരുന്നു.
എന്‍ഡിഎയില്‍ നിന്നും ഇന്ത്യാമുന്നിണിയിൽ നിന്നും അകന്നു നിൽക്കുന്ന ബിഎസ്പി തനിച്ചാണ് മത്സരിക്കുന്നത്. യുപിയിലെ എല്ലാ സീറ്റിലും പാർട്ടിക്ക് സ്ഥാനാർഥി ഉണ്ടാകുമെന്നും എല്ലാ സീറ്റിലും ബിഎസ്പി വിജയിക്കുമെന്നും ഖന്‍ശ്യാം കര്‍വർ പറഞ്ഞു.