മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ ടീമില്‍
Monday, April 15, 2024 11:29 PM IST
ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഇടംപിടിച്ചത്.
വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനായി തിളങ്ങിയ താരമാണ് ആശ. മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്താന്‍ സജനയ്ക്കും സാധിച്ചിരുന്നു.
മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ വനിതാ ദേശീയ ടീമിലെത്തുന്ന മലയാളി താരങ്ങളാണ് ഇരുവരും.